ദേശീയം

ധര്‍ണ്ണ അവസാനിപ്പിച്ചു; രാജ്യത്ത് ഏകാധിപത്യഭരണം; ജനാധിപത്യത്തിന്റെ വിജയമെന്ന് മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി  മൂന്ന് ദിവസമായി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ഞങ്ങള്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഇനി വിഷയം ഡല്‍ഹിയില്‍ ഉയര്‍ത്തും. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നടത്തിയ സമരം വിജയമാണെന്നും കൊല്‍ക്കത്തയില്‍ മമത പ്രഖ്യാപിച്ചു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സമരം അവസാനിപ്പിക്കുമ്പോള്‍ മമതയ്‌ക്കൊപ്പമുണ്ടായിരുന്നു.

കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ഇന്ന് അറിയിച്ചിരുന്നു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐക്കു മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കമ്മിഷണറെ അറസ്റ്റു ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതാണു നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാള്‍ പൊലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു. പിടിച്ചെടുത്ത തെളിവുകള്‍ പ്രതിക്കു തിരികെ നല്‍കി. ലാപ്‌ടോപ്പും അഞ്ചു മൊബൈല്‍ ഫോണുകളുമാണു തിരിച്ചു നല്‍കിയത്. തിരുത്തിയ തെളിവുകളാണ് ബംഗാള്‍ പൊലീസ് കൈമാറിയത്. ഇതില്‍ വ്യക്തത വരുത്താന്‍ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഈമാസ 20ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ