ദേശീയം

പ്രിയങ്ക എത്തി, എഐസിസിയില്‍ മുറിയൊരുങ്ങി; തെരഞ്ഞെടുപ്പു തന്ത്രങ്ങളിലേക്കു കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി പദം ഉടന്‍ ഏറ്റെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഫെബ്രുവരി ഏഴിനു ചേരുന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കുമെന്നാണ് സൂചന. പ്രിയങ്ക ചുമതലയേല്‍ക്കുന്നതിനു മുമ്പായി എഐസിസി ഓഫിസില്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. പ്രിയങ്കയ്ക്കായി അനുവദിച്ച മുറിയുടെ പുറത്ത് പേരു സ്ഥാപിച്ചു.

പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമാവുന്നതു സംബന്ധിച്ച എഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപന സമയത്ത് അമേരിക്കയില്‍ സ്വകാര്യ സന്ദര്‍ശനത്തില്‍ ആയിരുന്നു പ്രിയങ്ക. പ്രിയങ്ക ഇന്നലെ വൈകുന്നേരമാണ് പ്രിയങ്ക ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. 

തിരിച്ചെത്തിയതിനു പിന്നാലെ പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി ഇപ്പോള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കുന്ന പ്രിയങ്ക ഗാന്ധി കുംഭമേളക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 7ന് ജനറല്‍ സെക്രട്ടറിമാരുടെയും 9 ന് പി.സി.സി അധ്യക്ഷന്‍മാരുടെയും യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാനാണ് യോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി