ദേശീയം

രാഷ്ട്രീയം വേറെ...സൗഹൃദം വേറെ...; കൈകോര്‍ത്ത് ആടിപ്പാടി വനിതാ കേന്ദ്രമന്ത്രിമാരും എംപിമാരും ( വീഡിയോ )

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയനേതാക്കള്‍ ഉച്ചവിരുന്ന് ഒരുക്കുന്നത് പതിവാണ്. ഇതില്‍ പങ്കെടുക്കുന്നത് ഒരു തരത്തില്‍ രാഷ്ട്രീയ സഖ്യം സംബന്ധിച്ച സൂചനകള്‍ കൂടിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അകാലിദള്‍ നേതാവും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് സഹമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഒരുക്കിയ വിരുന്ന് വേറിട്ടതായി. 

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍, എന്‍സിപി നേതാവ് ശരദ് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ, ഡിഎംകെ എംപി കനിമൊഴി, ബിജെപി എംപി കിരണ്‍ ഖേര്‍ എന്നിവരാണ് ഉച്ചവിരുന്നിനെത്തിയത്. സഖ്യകക്ഷിയായ അപ്‌നാ ദളിന്റെ എംപിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രിയുമാണ് അനുപ്രിയ പട്ടേല്‍. 

രാഷ്ട്രീയത്തിന് അതീതമായ സൗഹൃദ വിരുന്ന് കൈകോര്‍ത്ത് ആടിപ്പാടിയാണ് ഇവര്‍ ആഘോഷമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ