ദേശീയം

91 അല്ല 2019; രാമക്ഷേത്ര നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ വിഎച്ച്പി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിയുന്നതുവരെ രാമക്ഷേത്ര നിര്‍മ്മാണം ആവശ്യപ്പെട്ടുള്ള സമരം നിര്‍ത്തിവെക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനം. തര്‍ക്കഭൂമിയുടെ സമീപത്തുള്ള 67 ഏക്കര്‍ സ്ഥലം ഉടമസ്ഥര്‍ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ഉദ്ദേശിക്കില്ലെന്ന് വിഎച്ച്പി വ്യക്തമാക്കി.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ ധര്‍മ്മസഭകള്‍ സംഘടിപ്പിച്ച് വിഎച്ച്പി കഴിഞ്ഞദിവസം കുംഭമേളയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത തീരുമാനം കൈക്കൊണ്ടത്. നാല് മാസത്തേക്ക് രാമക്ഷേത്ര നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് രാജ്യത്ത് സമരങ്ങള്‍ സംഘടിപ്പിക്കുന്നില്ലെന്നും ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നും വി.എച്ച്.പി അറിയിച്ചു.

രാമക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. എന്നാല്‍ വി.എച്ച്.പിയുടെ പുതിയ തീരുമാനം എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്തുവന്നാലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി