ദേശീയം

ഭീകര സംഘടനയായ തെഹ്‌രീക്- അല്‍- മുജാഹിദിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ തെഹ്‌രീക്- അല്‍- മുജാഹിദിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കശ്മീരില്‍ സ്വതന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടന, നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഭാഗമായതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

രാജ്യത്ത് നടന്ന നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ തെഹ്‌രീക്- അല്‍- മുജാഹിദിന് പങ്കുളളതായി സംഘടനയെ നിരോധിച്ചുകൊണ്ടുളള ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.വിദേശത്ത് കഴിയുന്ന സംഘടനയോട് ആഭിമുഖ്യമുളളവരില്‍ നിന്ന് സാമ്പത്തികം ഉള്‍പ്പെടെയുളള സഹായങ്ങള്‍ തെഹ്‌രീക് - അല്‍- മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

1990ലാണ് ഈ സംഘടന നിലവില്‍ വന്നത്. കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലുളള ഭീകര പ്രവര്‍ത്തനങ്ങളുമായി സംഘടന സജീവമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍