ദേശീയം

മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും; ബഹളം വച്ച അഭിഭാഷകര്‍ക്ക് താക്കീതുമായി ചീഫ് ജസ്റ്റിസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിനെതിരായ വിവിധഹര്‍ജികളില്‍ വാദം തുടരുന്നതിനിടെ, അഭിഭാഷകര്‍ക്ക് താക്കീതുമായി സുപ്രിംകോടതി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ബഹളം വെച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അഭിഭാഷകരെ താക്കീത് ചെയ്തത്. മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.കൂടുതല്‍ വാദങ്ങള്‍ എഴുതിനല്‍കാമെന്നും രഞ്ജന്‍ ഗൊഗൊയ് നിര്‍ദേശിച്ചു.

ശബരിമല യുവതിപ്രവേശനത്തിനെതിരായ വിവിധ ഹര്‍ജികളില്‍ എന്‍എസ്എസ്, തന്ത്രി, പ്രയാര്‍ ഗോപാലകൃഷ്ണന്‍,ബ്രാഹ്മണസഭ അടക്കം ആറുപേരുടെ വാദം പൂര്‍ത്തിയായി. വാദം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിര്‍ദേശം നല്‍കി. ഇതിനിടെയാണ് വാദമുഖങ്ങള്‍ നിരത്താന്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകരെ താക്കീത് ചെയ്യുന്ന സ്ഥിതിയുണ്ടായത്. തര്‍ക്കം തുടര്‍ന്നാല്‍ കോടതിനടപടികള്‍ നിര്‍ത്തിവെയ്ക്കാനും മടിക്കില്ലെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം