ദേശീയം

ഐഎന്‍എക്‌സ് മീഡിയ കേസ്; പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡികെ ശിവകുമാറിനെയും എന്‍ഫോന്‍സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ ചോദ്യം ചെയ്യും. ഐഎന്‍എക്‌സ് കേസില്‍ കാര്‍ത്തി ചിദംബരത്തെ ഇന്ന് ഇഡി ചോദ്യം ചെയ്തിരുന്നു.

2007ല്‍ പി ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ചാണ് കേസ്. ഇതില്‍ കാര്‍ത്തി ചിദംബരമായിരുന്നു ഇടനിലക്കാരന്‍. മകന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ചട്ടവിരുദ്ധമായി ക്രമക്കേടുകള്‍ നടത്തിയാണ് ഇടപാടുകള്‍ നടത്തിയത്. ഇത് ഇഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇടപാടില്‍ കേസെടുത്തത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു