ദേശീയം

ഗഡ്കരിയെ അഭിനന്ദിച്ച് സോണിയ, ഏറ്റെടുത്ത് മറ്റുനേതാക്കള്‍; രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ച 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്തിന്റെ അടിസ്ഥാനസൗകര്യവികസനമേഖലുടെ പുരോഗതിയില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് നിതിന്‍ ഗഡ്കരിയെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് അംഗങ്ങള്‍ അഭിനന്ദിച്ചത്.

രാഷ്ട്രീയഭേദമെന്യേ തന്റെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ എല്ലാ എംപിമാരും പ്രകീര്‍ത്തിക്കുകയാണെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. അവരുടെ മണ്ഡലങ്ങളില്‍ വകുപ്പ് നടത്തിയ മികച്ചപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നായിരുന്നു ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഡെസ്‌ക്കില്‍ തട്ടി നിതിന്‍ ഗഡ്കരിയെ എല്ലാവരും ചേര്‍ന്ന് അഭിനന്ദിച്ചത്.കേന്ദ്രഉപരിതല ഗതാഗതമന്ത്രി എന്ന നിലയില്‍ അഭൂതപൂര്‍വ്വമായ പ്രവര്‍ത്തനമാണ് നിതിന്‍ ഗഡ്കരി കാഴ്ചവെച്ചത് എന്ന് ബിജെപി എംപി ഗണേഷ് സിങ് പറഞ്ഞു. 

ഈ സമയത്തെല്ലാം ഗഡ്കരി പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു സോണിയ ഗാന്ധി. ഇതിനുളള പ്രതികരണം എന്ന നിലയില്‍ ഇടയ്ക്ക് ചിരിച്ചും ഡെസ്‌ക്കില്‍ അടിച്ചുമാണ് നിതിന്‍ ഗഡ്കരിയ്ക്കുളള പിന്തുണ സോണിയ ഗാന്ധി പ്രകടിപ്പിച്ചത്. സോണിയഗാന്ധിക്ക് സമാനമായി ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെയും നിതിനെ അഭിനന്ദിക്കാന്‍ തയ്യാറായി.

ഓഗസ്റ്റില്‍ തന്റെ മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അനുകൂലമായി പ്രതികരിച്ച നിതിന്‍ ഗഡ്കരിയെ സോണിയ അഭിനന്ദിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ ധൈര്യമുളള ഒരേ ഒരാള്‍ നിതിന്‍ ഗഡ്കരി മാത്രമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.  സ്വന്തം വീട് നോക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന ഗഡ്കരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നം വെച്ചുളളതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗഡ്കരിയെ പുകഴ്ത്തി രാഹുലിന്റെ ട്വിറ്റ് പ്രത്യക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി