ദേശീയം

രാഷ്ട്രീയപാര്‍ട്ടികള്‍ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നു; വെളിപ്പെടുത്തലുമായി സീനിയര്‍ എക്‌സിക്യൂട്ടീവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെസേജിങ് ആപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് വാട്ട്‌സ് ആപ്പ് അധികൃതര്‍ തന്നെയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വാട്ട്‌സ് ആപ്പിന്റെ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികളാണ് തങ്ങളുടെ മെസേജിങ് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതെന്ന് വാട്ട്‌സ് ആപ്പ് സീനിയര്‍ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തിയില്ല. കൂടാതെ ദുരുപയോഗം ചെയ്യുന്ന രീതിയും വാട്ട്‌സ് ആപ്പ് തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും മറ്റും രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്ട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായുളള ആശങ്ക രാജ്യത്ത്് നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയും കോണ്‍ഗ്രസും വാട്ട്‌സ് ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ഇരുവരും പരസ്പരം ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് വാട്ട്‌സ് ആപ്പിന്റെ വെളിപ്പെടുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''