ദേശീയം

ഹവാല കേസില്‍ റോബര്‍ട്ട് വാദ്രയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി; ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആരംഭിച്ച ചോദ്യം ചെയ്യന്‍ രാത്രി വൈകിയാണ് അവസാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യല്‍ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തന്റെ മേലുള്ള ആരോപണങ്ങളെല്ലാം വാദ്ര മിഷേധിച്ചതായിണ് റിപ്പോര്‍ട്ട്. സൗത്ത് ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകാനെത്തിയ വാദ്രയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധിയും എത്തിയിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും താന്‍ ഭര്‍ത്താവിനൊപ്പം നിലകൊള്ളുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. വാദ്രക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം ഉയര്‍ത്തിയേക്കും. അന്വേഷണ ഏജന്‍സികളെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

കേസില്‍ നേരത്തെ ഡല്‍ഹി കോടതി വാദ്രക്ക് 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി സഹകരിക്കണമെന്ന് കോടതി വാദ്രയോട് നിര്‍ദേശിക്കുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണ് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായത്.

റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുകള്‍ നേരത്തെ വിവാദമായിരുന്നു. വാദ്രയുടെ ഭൂമി ഇടപാടുകള്‍ ഉയര്‍ത്തിക്കാട്ടി പ്രിയങ്കയ്‌ക്കെതിരേ ബിജെപി കടുത്ത വിമര്‍ശനവും അഴിച്ചുവിട്ടിരുന്നു. ബിക്കാനീറില്‍ 69 ഏക്കര്‍ ഭൂമി വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് തട്ടിയെടുത്തു എന്ന കേസിലും വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസില്‍ വാദ്രയുടെ കൂട്ടാളികളെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി