ദേശീയം

ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി; മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ച വീട്ടുജോലിക്കാരിയെ അതിവിദഗ്ധമായി പിടികൂടി. മോഷ്ടിച്ച മൊബൈല്‍ ഫോണിലെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയതാണ് വീട്ടുജോലിക്കാരിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

ബംഗലുരൂവിലാണ് സംഭവം. 31 വയസുകാരിയായ അശ്വനി വീട്ടുജോലിക്ക് നിന്ന ഗിരിനഗറിലെ വീട്ടില്‍ നിന്നാണ് 100 ഗ്രാം സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിച്ചത്. മൊബൈല്‍ ഫോണില്‍ തന്റെ ഫെയസ്ബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയതായി വീട്ടുടമയുടെ മകളുടെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രതിയെ പിടികൂടുന്നതില്‍ വഴിത്തിരിവായത്. പകരം അശ്വനിയുടെ അഞ്ചുവയസുളള മകളുടെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരുന്നത്.

ഇതില്‍ സംശയം തോന്നിയ വീട്ടുടമ അശ്വിനിയോട് കാര്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ഒന്നും അറിയില്ല എന്നാല്‍ ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് പൊലീസില്‍ കുടുംബം പരാതി നല്‍കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യലിലും പ്രതി മോഷണം നടത്തിയിട്ടില്ലെന്ന് തറപ്പിച്ചുപറഞ്ഞു. തുടര്‍ന്ന് അവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റതിന്റെ തെളിവ് ലഭിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റതിന്റെ രസീതാണ് മോഷ്ടാവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ