ദേശീയം

സ്മാര്‍ട്ട് ഫോണില്‍ നിന്ന് പുകയും സ്പാര്‍ക്കും, വലിച്ചെറിഞ്ഞ ഉടന്‍ പൊട്ടിത്തെറിച്ചു; കാര്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കാര്‍ യാത്രക്കാരന്‍ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.  ജോലി സ്ഥലത്തേയ്ക്ക കാറില്‍ പോകുമ്പോഴാണ് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചത്. കാര്‍ യാത്രക്കാരനായ ബിസിനസുകാരന് നിസാര പരിക്കേറ്റു.

ഇന്‍ഡോറിലാണ് സംഭവം. ജോലി സ്ഥലത്തേയ്ക്ക് കാറില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഇലക്ട്രിക് സ്പാര്‍ക്ക് ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതൊടൊപ്പം പുകയും ഫോണില്‍ നിന്നും ഉയര്‍ന്നു. തുടര്‍ന്ന് വാഹനം റോഡിനരികെ നിര്‍ത്തി ഫോണ്‍ വലിച്ചെറിയുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കകം സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചതായി ബിസിനസുകാരന്‍ പറയുന്നു.

ഫോണ്‍ കാറിന്റെ സീറ്റില്‍ തന്നെ വെച്ചിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാവുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു