ദേശീയം

കളിക്കുന്നതിനിടയില്‍ രണ്ട് വയസ്സുകാരിയുടെ തല സ്റ്റീല്‍ തൂണുകള്‍ക്കിടയില്‍ കുടുങ്ങി; രക്ഷകരായത് റെയില്‍വേ പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്: റെയില്‍വേ സ്റ്റേഷനിലെ സ്റ്റീല്‍ തൂണുകള്‍ക്കിടയില്‍ രണ്ടുവയസ്സുകാരിയുടെ തല കുടുങ്ങി. കീര്‍ത്തന എന്ന പെണ്‍കുട്ടിയാണ് തൂണിനിടയില്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ക്കൊപ്പം തിരുപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു സംഭവം. 

തൂണുകള്‍ക്കിടയിലൂടെ കടന്ന് കളിക്കുന്നതിനിടയിലാണ് കുട്ടിയുടെ തല കുടുങ്ങിയത്. പിന്നീട് വെല്‍ഡിങ് യന്ത്രം ഉപയോഗിച്ച് തൂണ്‍ അറുത്തുമാറ്റിയതിന് ശേഷമാണ് കുട്ടിയെ രക്ഷപെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഏകദേശം ഒരു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷമാണ് കുട്ടിയെ രക്ഷിക്കാനായത്. 

തമിഴ്‌നാട്ടിലെ തിരുത്താനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് മകളുടെ തല തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത് മാതാപിതാക്കള്‍ അറിഞ്ഞത്. ഉടനെ മകള്‍ക്കരികില്‍ ഓടിയെത്തിയ ഇവല്‍ സ്റ്റീല്‍ റോഡുകള്‍ വളച്ച് മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടന്‍തന്നെ ഇവര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് വെല്‍ഡിങ് യന്ത്രം ഉപയോഗിച്ച് തൂണുകള്‍ മുറിച്ചാണ് കുട്ടിയെ രക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍