ദേശീയം

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ; അമോല്‍ പലേക്കറിന്റെ പ്രസംഗം തടസ്സപ്പെടുത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പ്രശസ്ത സംവിധായകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ അമോല്‍ പലേക്കറിന്റെ പ്രസംഗം തടസ്സപ്പെടുത്തി. കലാകാരനായിരുന്ന പ്രഭാകര്‍ ബാര്‍വെ അനുസ്മരണ യോഗത്തിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. സാംസ്‌കാരിക മന്ത്രാലയത്തെ വിമര്‍ശിച്ച് കൊണ്ട് പലേക്കര്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പരിപാടിയുടെ ക്യുറേറ്ററായ ജസാല്‍ താക്കര്‍ പല തവണ പ്രസംഗം തടസ്സപ്പെടുത്തി ഇടപെട്ടത്. 

പ്രാദേശിക കലാകാരന്‍മാരുടെ ഉപദേശക സമിതി നിര്‍ദ്ദേശിച്ചത് പ്രകാരം നടത്തുന്ന അവസാനത്തെ അനുസ്മരണ യോഗമായി ബാര്‍വെ അനുസ്മരണം ഒരുപക്ഷേ മാറിയേക്കാമെന്ന മുഖവുരയോടെയാണ് പലേക്കര്‍ സംസാരിച്ച് തുടങ്ങിയത്. രാഷ്ട്രീയ ചായ്വും സദാചാരം നിറഞ്ഞ പരിപാടികളേ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും നിര്‍ദ്ദേശിക്കാറുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, വിഷയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂവെന്ന് പറഞ്ഞ് ക്യുറേറ്റര്‍ വീണ്ടും ഇടപെടുകയായിരുന്നു. 

പലതവണ ഇതാവര്‍ത്തിച്ചതോടെ പലേക്കര്‍ പ്രസംഗം നിര്‍ത്തി. ഈ പ്രസംഗം അവസാനിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?  അടുത്തയിടെയാണ് നയന്‍താര സൈഗാളിന് ഇതുപോലെ ഒരനുഭവം ഉണ്ടായത്. പ്രസംഗത്തിനായി ക്ഷണിക്കപ്പെട്ട അവരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചേക്കുമെന്നതിന്റെ പേരില്‍ അവസാന നിമിഷം ഒഴിവാക്കി. അതേ അവസ്ഥ ഇപ്പോഴും സൃഷ്ടിക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ക്യുറേറ്ററോട് ചോദിച്ചു. അങ്ങനെയാണെങ്കില്‍ ഞാന്‍ സംസാരിക്കുന്നില്ല. എന്ന് പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് വേദിയിലെത്തിയ സംഘാടക ഇത്തരം സംസാരത്തിനുള്ള വേദി ഇതല്ലെന്ന് പറയുകയായിരുന്നു. 

വിമര്‍ശനങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും എതിര്‍സ്വരങ്ങളെ മുന്‍പെങ്ങുമില്ലാത്ത വിധം അടിച്ചമര്‍ത്തുന്ന പ്രവണത കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രൂപപ്പെട്ടതായും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. പലേക്കറെ പൊതുവേദിയില്‍ അപമാനിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി