ദേശീയം

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു, മലയാളികളുണ്ടെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരോള്‍ബാഗിലെ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അര്‍പ്പിത് പാലസ് ഹോട്ടലിലാണ് രാവിലെ 4.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഏഴ് പുരുഷന്‍മാരും സ്ത്രീയും കുട്ടിയുമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അഞ്ച് പേരെ പൊള്ളലുകളോടെ രക്ഷപെടുത്തി. ഇവരില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 10 അംഗ മലയാളി കുടുംബം കഴിഞ്ഞ ദിവസം റൂമെടുത്തതായും വിവരങ്ങളുണ്ട്. 40 മുറികളാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കുന്നതിന് സംഭവ സ്ഥലത്തുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ