ദേശീയം

പ്രിയങ്കയുടെ റാലി കള്ളന്മാര്‍ക്കു 'ചാകര'; മോഷണം പോയത് 50 മൊബൈല്‍ ഫോണുകള്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ കള്ളന്‍മാര്‍ ഹൈജാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. വലിയ ജനക്കൂട്ടമാണ് പ്രിയങ്കയുടെ റോഡ് ഷോ കാണുന്നതിനായി ലക്‌നൗവിലേക്ക് എത്തിച്ചേര്‍ന്നത്. ഇതോടെ കള്ളന്‍മാര്‍ക്കും സൗകര്യമായി. 50 ലേറെ മൊബൈല്‍ ഫോണുകള്‍ സമ്മേളന സ്ഥലത്ത് വച്ച് നഷ്ടപ്പെട്ടുവെന്നാണ് പൊലീസില്‍ ലഭിച്ച പരാതികളില്‍ പറയുന്നത്. വിമാനത്താവളം മുതല്‍ പാര്‍ട്ടിയുടെ ആസ്ഥാനം വരെയായിരുന്നു പ്രിയങ്കയും സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുലും നയിച്ച റോഡ് ഷോ.

മോഷ്ടാവെന്ന് സംശയിക്കുന്നവരില്‍ ഒരാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പൊലീസില്‍ നല്‍കി. ഇയാളില്‍ നിന്നും പഴ്‌സും മൊബൈലുകളും കണ്ടെത്തിയതായും പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. പാര്‍ട്ടി വക്താവ് ജീഷന്‍ ഹൈദരുടെയും അസിസ്റ്റന്റ് സിറ്റി മജിസ്‌ട്രേറ്റിന്റെയും ഫോണുകളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. 

ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളായ അമേഠിക്കും റായ്ബറേലിക്കും പുറമെയുള്ള ഒരു മണ്ഡലത്തില്‍ ഇതാദ്യമായാണ് പ്രിയങ്ക പ്രചാരണത്തിനെത്തുന്നത്. 91 മുതല്‍ ബിജെപി കോട്ടയായി മാറിയ യുപിയില്‍ പ്രിയങ്കയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''