ദേശീയം

സഹോദരന്‍ കല്യാണം കഴിച്ചിട്ടില്ല, അതുകൊണ്ട് സഹോദരി രംഗത്തിറങ്ങി; ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ഗോധ്ര: കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി സ്ഥാനം ജന്മം കൊണ്ട് നീക്കിവെച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.ഇത് കൈവശപ്പെടുത്തുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകന്‍ എപ്പോഴെങ്കിലും ചിന്തിച്ചാല്‍ തന്നെ അത് അത്ഭുതമാണെന്നും ഗാന്ധി കുടുംബത്തെ പരോക്ഷമായി സൂചിപ്പിച്ച് അമിത് ഷാ പരിഹസിച്ചു. ഗുജറാത്തിലെ ഗോധ്രയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹോദരന്‍ കല്യാണം കഴിച്ചിട്ടില്ല, അതുകൊണ്ടാണ് സഹോദരി രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും പേരെടുത്ത് പറയാതെ അമിത് ഷാ പറഞ്ഞു. ബിജെപിയില്‍ എന്നാല്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഒരു സാധാരണ ബൂത്തുതല പ്രവര്‍ത്തകനായ തനിക്ക് പാര്‍ട്ടിയുടെ അധ്യക്ഷ പദവിയില്‍ എത്താന്‍ സാധിച്ചു. ചായവില്‍പ്പനക്കാരനായ മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും സാധിച്ചതായി അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് പ്രധാനമന്ത്രിയാകാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ എന്ന് അമിത് ഷാ ചോദിച്ചു. പ്രധാനമന്ത്രി പദം ജന്മം കൊണ്ട് നീക്കിവെച്ചിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന