ദേശീയം

ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ലോക്‌സഭയില്‍ മോദിയുടെ അവസാനപ്രസംഗം; കഴിഞ്ഞ അഞ്ച് കൊല്ലം ഒരു ഭൂകമ്പവും വന്നില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പതിനാറാം ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവസാന പ്രസംഗം. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്താനായി. ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യന്‍ സാമ്പത്തികരംഗം ഭാവിയില്‍ ലോകത്തെ നയിക്കുമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്തിനായി നൂറ് ശതമാനത്തിലധികം പ്രവര്‍ത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് 85 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടായി. ലോകത്ത് ഇന്ത്യ മുന്നേറുകയാണെന്നും മോദി പറഞ്ഞു. തന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ സ്ത്രീകള്‍ക്ക് തന്ത്രപ്രധാന ചുമതലകള്‍ നല്‍കാന്‍ കഴിഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞെന്നും മോദി പറഞ്ഞു.

ലോകം അംഗീകരിക്കുന്നത് ഭൂരിപക്ഷ സുസ്ഥിര സര്‍ക്കാരിനെയാണ്. രാജ്യം അധാര്‍ പദ്ധതി നടപ്പാക്കിയത് ലോകത്തെ അതിശയിപ്പിച്ചു. കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ മാറ്റാനായെന്നും മോദി പറഞ്ഞു. താന്‍ വീണ്ടും പ്രധാനമന്ത്രിയാകണമെന്ന മുലായം സിങിന്റെ വാക്കുകള്‍ക്ക് നന്ദിയും മോദി അറിയിച്ചു. 

റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ പരിഹസിക്കാനും അവസാന അവസരം ഉപയോഗിച്ചു. ഇടപാടുമായി ബന്ധപ്പെട്ട്  ഭൂകമ്പം വരുമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നും വന്നില്ലെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര