ദേശീയം

2014 ആവര്‍ത്തിക്കരുത്: പന്ത്രണ്ടാം ക്ലാസ് യോഗ്യത ഉള്ളയാളെ ഇനി തെരഞ്ഞെടുക്കരുതെന്ന് കെജ്രിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെ ഇനിയൊരിക്കലും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കരുതെന്നാണ് കെജ്രിവാള്‍ പറഞ്ഞത്. ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ പ്രതിപക്ഷ റാലിക്കിടെയായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശങ്ങള്‍. 

കഴിഞ്ഞ വട്ടം ഒരു 12ാം ക്ലാസ് പാസ് ആയ ആളെയാണ് തെരഞ്ഞടുത്ത് അദ്ദേഹത്തിന് എവിടെയാണ് ഒപ്പിടുന്നത് എന്ന് മനസിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇത്തവണ അങ്ങനെ സംഭവിക്കരുത്. വിദ്യാഭ്യാസമുള്ള ആരെയെങ്കിലും തെരഞ്ഞെടുക്കാനാകണം. വിദ്യാഭ്യാസമുള്ള ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് വരുന്നതാണ് നല്ലതാവുക'- കെജ്രിവാള്‍ വ്യക്തമാക്കി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും റാലിയില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിനായി പ്രധാനമന്ത്രി ഒന്നും ചെയ്തില്ല. ഭരണഘടന സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്നും യെച്ചുരി വ്യക്തമാക്കി. ബിജെപി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നു ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇനി മോദി സര്‍ക്കാരിനു ഏറിപോയാല്‍ എഴുപതോ എണ്‍പതോ ദിവസം മാത്രമാണ് ബാക്കി ഉള്ളതെന്ന് ചന്ദ്രബാബു നായിഡു പ്രസംഗത്തില്‍ വ്യക്തമാക്കി. സ്വേച്ഛാധിപത്യം  അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജന്ദര്‍ മന്ദറില്‍  ആം ആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍