ദേശീയം

ഇത് കോണ്‍ഗ്രസിന്റെ 'ഭാഗ്യ ഗ്രാമം'; ഇന്ദിരയും രാജീവും തുടങ്ങിയ ആദിവാസി ഗ്രാമത്തില്‍ നിന്നും പ്രചാരണം ആരംഭിച്ച് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുത്തശ്ശി ഇന്ദിര ഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച അതേ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് രാഹുലും തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്തിലെ ധരംപൂരിലെ ദംഗ്രി ഗ്രാമത്തില്‍ നിന്ന് രാഹുല്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 

1980ല്‍ ഇന്ദിര ഗാന്ധിയും 1984ല്‍ രാജീവ് ഗാന്ധിയും ഈ ആദിവാസി ഗ്രാമത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചത്. രാജ്യം പിടിക്കാന്‍ ദംഗ്രിയില്‍ നിന്ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണം നല്ല ശകുനമാണ് എന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. 

ദക്ഷിണ ഗുജറാത്തിലെ ഈ ആദിവാസി ഗ്രാമം, സ്ഥിരമമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രദേശമാണ്. ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസ് ചിഹ്നം കൈപ്പത്തിയെയും ബഹുമാനിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. ബുള്ളറ്റ് ട്രെയിന് വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശത്ത് നിലനില്‍ക്കുന്ന പ്രതിഷേധങ്ങളും കോണ്‍ഗ്രസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് രാഹൂലും കൂട്ടരും വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍