ദേശീയം

കോണ്‍ഗ്രസ് എംപിയുടെ വിമര്‍ശനം അതിരുകടന്നു; ഇത് ഞങ്ങള്‍ ഓര്‍ത്തു വയ്ക്കുമെന്ന് സോണിയയോട് മമതയുടെ 'ഭീഷണി'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാവിനോടുള്ള  ദേഷ്യം സോണിയ ഗാന്ധിക്ക് മുന്നില്‍ മറച്ചു വയ്ക്കാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സോണിയ ഗാന്ധിയുടെ അനുനയ ശ്രമങ്ങളും മമതയ്ക്ക് മുന്നില്‍ വിലപോയില്ല. ഇത് ഞങ്ങള്‍ ഓര്‍ത്തു വയ്ക്കുമെന്ന് അവര്‍ യുപിഎ അധ്യക്ഷയോട് പറഞ്ഞു. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരി മമതയെ പാര്‍ലമെന്റില്‍ കടന്നാക്രമിച്ചത്. ക്രമവിരുദ്ധമായ ചിട്ടി ഫണ്ടുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ബില്ലിന് മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ചൗധരി മമതയ്ക്ക് നേരെ കടന്നാക്രമണം നടത്തിയത്. 

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശാരദ ചിട്ടി തട്ടിപ്പ് കേസ് ഉയര്‍ത്തി മമതയ്ക്ക് എതിരെ രൂക്ഷ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ 2019ല്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മമതയോട് മൃതുസമീപനം സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് നയം രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ബിജെപി എംപിമാരെക്കാള്‍ ശക്തമായ ഭാഷയില്‍ ചൗധരി തൃണമൂലിനെ വിമര്‍ശിച്ചത്. പരസ്പരം പഴിചാരിയാലും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വിഷയത്തോട് സോണിയ ഗാന്ധി പ്രതികരിച്ചു. 

അതേസമയം ഇതൊന്നും ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തിയുള്ള സഖ്യത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍എസിപി, ടിഡിപി, എഎപി എന്നീ കക്ഷികള്‍ തമ്മില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കുമെന്നും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മമതയുള്‍പ്പെടെയുള്ള നേതാക്കളുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി