ദേശീയം

തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു; അണ്ണാ ഹസാരെ ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്ന് അവശനിലയിലാണ് അദ്ദേഹമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

കഴിഞ്ഞ രണ്ട് ദിവസമായി ന്യൂറോളജി പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംആര്‍എ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ നടത്തിയിരുന്നു. 

കേന്ദ്രത്തില്‍ ലോക്പാലിന്റേയും, സംസ്ഥാനങ്ങളില്‍ ലോകായുക്തയുടേയും നിയമനം തേടിയും, രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും അണ്ണാഹസാരെ ജനുവരി 30 മുതല്‍ ഈ മാസം അഞ്ചാം തിയതി വരെ നിരാഹാര സമരം നടത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. സമരകാലഘട്ടത്തില്‍ അദ്ദേഹത്തിന് അഞ്ച് കിലോയോളം ഭാരം കുറഞ്ഞിരുന്നെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി