ദേശീയം

ആശുപത്രിയില്‍ പോകാമെന്ന് മകള്‍ കരഞ്ഞുപറഞ്ഞു, പരീക്ഷയാണ് വലുതെന്ന് അച്ഛന്റെ മറുപടി; നെഞ്ചിലേറ്റ വെടിയുണ്ടകളുമായി ഏഴു കിലോമീറ്റര്‍ ബൈക്കോടിച്ച് രാഷ്ട്രീയ നേതാവ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: നെഞ്ചിലേറ്റ വെടിയുണ്ടകളുമായി ഏഴു കിലോമീറ്ററോളം ബൈക്കോടിച്ച് മകളെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച് ആര്‍ജെഡി നേതാവായ അച്ഛന്‍. ആര്‍ജെഡി നേതാവ് റാം കൃപാല്‍ മഹതോ( 45) ആണ് തനിക്കേറ്റ രണ്ട് വെടിയുണ്ടകള്‍ വകവയ്ക്കാതെ ബൈക്കോടിച്ചത്.  മകള്‍ പരീക്ഷയെഴുതുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്കു പോയത്. നില ഗുരുതരമാണ്.

ബിഹാറിലെ ബേഗുസരായിയിലാണു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ ദാമിനി കുമാരിയെ പരീക്ഷയ്ക്ക് സ്‌കൂളിലേക്കു ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ 2 ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.

മകള്‍ നിലവിളിച്ചപ്പോള്‍ സംഘം കടന്നു കളഞ്ഞു. അടുത്തുള്ള ആശുപത്രിയിലേക്കു പോകാമെന്നു മകള്‍ കരഞ്ഞു പറഞ്ഞെങ്കിലും പരീക്ഷ മുടങ്ങേണ്ടെന്ന് പറഞ്ഞു റാം കൃപാല്‍ സമ്മതിച്ചില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം