ദേശീയം

'മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചു'; ഭാരത രത്‌ന സ്വീകരിക്കുമെന്ന് തേജ് ഹസാരിക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രസിദ്ധ സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയോടുള്ള ആദര സൂചകമായി രാജ്യം നല്‍കിയ ഭാരത രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തിന്റെ മകന്‍ തേജ് ഹസാരികയാണ് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതി ഏറ്റുവാങ്ങാനുള്ള കുടുംബത്തിന്റെ സന്നദ്ധത വ്യക്തമാക്കി സര്‍ക്കാരിന് കത്തയച്ചത്. 

'ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാരതസര്‍ക്കാരിന്റെ  ക്ഷണം തനിക്കും കുടുംബത്തിനുമുള്ള ആദരവാണ്. അച്ഛനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടി ആ മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് തന്റെ ഭാഗ്യമാണെന്നും' തേജ് ഹസാരിക കത്തില്‍ പറയുന്നു. 

തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ദൗര്‍ഭാഗ്യകരമായി പോയെന്നും തേജ് ഹസാരിക വെളിപ്പെടുത്തി. ദേശീയ പൗരത്വ ബില്ലുമായി ഉണ്ടായ വിവാദങ്ങളില്‍ പ്രതിഷേധിച്ച് ഭാരത രത്‌ന സ്വീകരിക്കില്ലെന്നായിരുന്നു നേരത്തേ ഭൂപന്‍ ഹസാരികയുടെ കുടുംബം പ്രഖ്യാപിച്ചിരുന്നത്. ഭാരത രത്‌ന നിരസിച്ചുള്ള കുടുംബാംഗങ്ങളുടെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍