ദേശീയം

'44 ആയാലും 440 ആയാലും നിങ്ങള്‍ക്ക് കണക്കല്ലേ, എന്തിന് ദുഃഖിച്ചിരിക്കുന്നു'; ഭീകരാക്രമണത്തില്‍ മതേതരവാദികളെ ട്രോളി സോനു നിഗം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മതേതരവാദികളെ പരിഹസിച്ച് ഗായകന്‍ സോനു നിഗം. സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ച സംഭവത്തില്‍ നിങ്ങള്‍ ദുഃഖിച്ചിരിക്കുന്നത് എന്തിനാണ് എന്ന ചോദ്യം ഉന്നയിച്ച് ഫെയ്‌സ്ബുക്ക് വീഡിയോയിലുടെയാണ് സോനുനിഗത്തിന്റെ പരിഹാസം.

സംഭവത്തില്‍ ഞെട്ടേണ്ടതില്ല എന്ന് പറയുന്ന വീഡിയോയില്‍ മതേതരവാദികളോടുളള രോഷമാണ് സോനു നിഗം പ്രകടിപ്പിച്ചിരിക്കുന്നത്. 44 ആയാലും 440 ആയാലും എങ്ങനെയാണ് ഇത് ഒരു കാര്യമാകുന്നത്?, ദുഃഖിക്കാന്‍  ഇതില്‍ എന്താണ് അവിടെയുളളത്? , ജനങ്ങള്‍ അനുശോചിക്കുന്നത് നിര്‍ത്തി മതേതര ജനക്കൂട്ടത്തെ പിന്തുടരാനും മതേതരവാദികളെ പരിഹസിച്ചുളള വീഡിയോയില്‍ സോനു നിഗം പറയുന്നു.

വന്ദേമാതരത്തിന് പകരം ലാല്‍സലാം എന്ന് വിളിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.'വന്ദേമാതരം എന്ന് വിളിക്കാന്‍ മുതിരരുത്, അത് തെറ്റാണ്. നിരവധി സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത് അത്രവലിയ കാര്യമല്ല. ശരി, വീണ്ടും കാണാം. നമസ്‌തേ പറയുന്നില്ല, ലാല്‍ സലാം മാത്രം' ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സോനുനിഗത്തിന്റെ വീഡിയോ അവസാനിക്കുന്നത്. സോനു നിഗത്തിന്റെ വീഡിയോയ്ക്ക് ഫെയ്‌സബുക്കില്‍ സമ്മിശ്രപ്രതികരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ