ദേശീയം

കശ്മീരില്‍ വീണ്ടും സൈനികന്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം വിട്ടൊഴിയുന്നതിന് മുന്‍പ്, നാടിനെ നടുക്കി വീണ്ടും ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലാണ് സൈനിക ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായത്.

രജൗരി ജില്ലയില്‍ നൗഷാറ സെക്ടറില്‍ നിയന്ത്രണരേഖയില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകത്തായാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഇത് നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം. സേനയിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിയുടെ സ്വഭാവം പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ.

കഴിഞ്ഞദിവസം കശ്മീരിലെ പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകം ഒന്നടങ്കം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്ത് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം