ദേശീയം

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ റഷീദ് ഗാസി ; ഇയാളുടെ താവളം കണ്ടെത്തിയതായി സൂചന; 70 യുവാക്കളെ ഗാസി റിക്രൂട്ട് ചെയ്തു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ റഷീദ് ഗാസിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇദ്ദേഹത്തിന്റെ താവളം സൈന്യം തിരിച്ചറിഞ്ഞതായാണ് സൂചന. പുല്‍വാമ, ട്രാല്‍ മേഖലകളിലെ വനത്തിലാണ് അദ്ദേഹം ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. 

ഗാസിക്ക് ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറുമായി നേരിട്ട് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് ഇയാള്‍ക്ക് മസൂദ് അസറില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായും സൈന്യം വിലയിരുത്തുന്നു. 

മുഖ്യ സൂത്രധാരനായ ഗാസി അടുത്ത കാലത്ത് 70 യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 18 നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ഇവര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറായ അഹമ്മദ് ദര്‍ കാറ്റഗറി സിയില്‍പ്പെട്ട ആളാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി ഒരുമാസം മുമ്പ് രഹസ്യാന്വേഷണ സംഗത്തിന് സൂചന ലഭിച്ചിരുന്നു. സൈന്യത്തെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്നും അന്വഷണ ഏജന്‍സികള്‍ക്ക് വിശ്വസനീയമായ സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

അതിനിടെ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ ഒറ്റക്കായിരുന്നില്ല ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദറിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. സൈന്യത്തിന്റെ വരവിനായി കാത്തുനിന്ന ചാവേറിന് സഹായികളായിരുന്നവര്‍ വിവരം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍വീസ് റോഡ് വഴി ഇവര്‍ വാഹനം സൈനിക വാഹനത്തിന് അടുത്തേക്ക് ഓടിച്ചെത്തിയതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത