ദേശീയം

കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ; അംഗത്വം സ്വീകരിച്ചത് രാഹുല്‍ഗാന്ധിയില്‍ നിന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവും ക്രിക്കറ്റ് താരവുമായിരുന്ന കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആസാദ് രാഹുല്‍ ഗാന്ധിയില്‍ നിന്നും നേരിട്ടാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. 

മൂന്ന് തവണ ബിഹാറിലെ ദര്‍ബാങ്ക മണ്ഡലത്തില്‍ നിന്നും ലോക്‌സഭയില്‍ എത്തിയിട്ടുള്ള കീര്‍ത്തി ആസാദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. ഫെബ്രുവരി 15 ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും പുല്‍വാമയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടിവയ്ക്കുകയായിരുന്നു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന്ാണ് ആസാദിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 1983 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു ആസാദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി