ദേശീയം

ബിജെപിയുമായി ചേര്‍ന്നാല്‍ കെട്ടിവച്ച കാശ് പോലും കിട്ടില്ല; കൂട്ടുവേണ്ടെന്ന് എഐഎഡിഎംകെ സഖ്യകക്ഷികള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി എഐഎഡിഎംകെയുമായി സഖ്യനീക്കം ഉറച്ചതോടെ അതൃപ്തി പരസ്യപ്പെടുത്തി എഐഎഡിഎംകെ സഖ്യത്തിലെ മറ്റു കക്ഷികള്‍ രംഗത്ത്. ബിജെപിയുമായി സഖ്യമുണ്ടാക്കിയാല്‍ തങ്ങള്‍ പുറത്തുപോകുമെന്ന് പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കി. 

സഖ്യകക്ഷികളായ മനിതനേയ ജന നായക കക്ഷി, കൊങ്കു ഇലൈഞ്ജര്‍ പേരവൈ, മുക്കളത്തൂര്‍ പുലിപ്പടൈ തുടങ്ങിയ കക്ഷികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ബിജെപിയുമായി ചേര്‍ന്നാല്‍ കെട്ടിവച്ച പണം കിട്ടില്ലെന്നാണ് സഖ്യകക്ഷികളുടെ നിലപാട്. എന്നാല്‍ ഈ ചെറുപാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് അധികം ചെവി കൊടുക്കേണ്ടതില്ലെന്നാണ് എഐഎഡിഎംകെയുടെ നിലപാട്. എഐഎഡിഎംകെ ചിഹ്നത്തിലാണ് ഈ സഖ്യകക്ഷികളുടെ നേതാക്കള്‍ മത്സരിച്ച് ജയിച്ചത്. പ്രതിഷേധം കനപ്പിച്ചാല്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇവരെ അയോഗ്യരാക്കാം. ഇതാണ് എഐഎഡിഎംകെയുടെ തുറുപ്പു ചീട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം