ദേശീയം

വീരമൃത്യു വരിച്ച സൈനികരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ; കുടുംബങ്ങള്‍ക്ക് മുപ്പത് ലക്ഷം വീതം ഇന്‍ഷുറന്‍സ് നല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാരുട ലോണുകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. 23 ജവാന്‍മാരുടെ ലോണുകളാണ് എഴുതിത്തള്ളുന്നത്. ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് നല്‍കാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്. 

രാജ്യ സുരക്ഷയ്ക്കായി ജീവന്‍ നല്‍കിയ ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് താങ്ങാവാനാണ് ഈ നടപടിയെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. സൈനികരുടെ കുടുംബത്തെ സഹായിക്കാനായി എല്ലാ എസ്ബിഐ ജീവനക്കാരോടും  ധനസഹായം നല്‍കാനും ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. 

ഫെബ്രുവരി പതിനാലിനാണ് രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നത്. കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. സൈനികരുടെ വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സ്‌ഫോടക വസ്ഥുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍