ദേശീയം

മാളിനുളളില്‍ പുലികയറി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍ 

സമകാലിക മലയാളം ഡെസ്ക്

താനെ: മഹാരാഷ്ട്രയില്‍ ഷോപ്പിങ് മാളിനുള്ളില്‍ പുലികയറി. താനെയിലെ കൊറും മാളിലാണ് പുലികയറിയത്. സിസിടിവി ക്യാമറയില്‍ മാളില്‍ നിന്ന് ഇറങ്ങിവരുന്ന പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ് സിസിടിവി ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്ഥലത്ത് വനം വകുപ്പും ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്. 

മാളിനു ചുറ്റുമുള്ള മതില്‍ ചാടിക്കടന്ന് പാര്‍ക്കിങ് ഏരിയിയിലേക്ക് പുലി കയറുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ഇറങ്ങി മാളിന് സമീപമുള്ള വസന്ത് വിഹാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റി ഭാഗത്തേക്കാണ് പുലി പോയതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. 

പുലിയെ കണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഷോപ്പിങ് മാള്‍ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ഭയചകിതരായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ