ദേശീയം

കിസാന്‍ സഭയുടെ ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും; അണിനിരക്കുന്നത് ഒരു ലക്ഷത്തോളം കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ലോങ് മാര്‍ച്ചിന് ഇന്ന് തുടക്കമാകും. കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്ത മഹാരാഷ്ട്ര സര്‍ക്കാരിനെതിരേയാണ് കര്‍ഷകര്‍ വീണ്ടും അണിനിരക്കുന്നത്. നാസിക്കില്‍ നിന്ന് മുംബൈ വരെയാണ് മാര്‍ച്ച്. പൊലീസ് നടപടികൾമൂലവും സർക്കാരിന്റെ അനുനയ നീക്കങ്ങളുടെ ഭാഗമായും ഇന്നലെ തുടങ്ങാനിരുന്ന സമരം നീട്ടിവയ്ക്കുകയായിരുന്നു. 

ഒരു ലക്ഷത്തോളം കര്‍ഷകരെയാണ് മാര്‍ച്ചില്‍ അണിനിരത്തുന്നത്. ഫെബ്രുവരി 27 ന് മുംബൈയിലെ ആസാദ് മൈതാനത്താണ് മാര്‍ച്ച് അവസാനിക്കുന്നത്. 

സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ലോങ് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ലോങ് മാര്‍ച്ച് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ പ്രാവര്‍ത്തികമാക്കിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വീണ്ടും മാര്‍ച്ച് നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍