ദേശീയം

നാലുമണിക്കൂര്‍ കാല്‍നടയായി; രാഹുല്‍ തിരുപ്പതിയില്‍ ദര്‍ശനം നടത്തി

സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുപ്പതിയില്‍ ദര്‍ശനം നടത്തി. നാലുമണിക്കൂര്‍ നടന്ന് മലകയറിയാണ് രാഹുല്‍ ഗാന്ധി ദര്‍ശനം നടത്തിയത്. നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്ന രാഹുലിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

ഇന്ന് രാവിലെ റെനിഗുണ്ട വിമാനത്താവളത്തില്‍ എത്തിയ രാഹുലിനെ സ്വീകരിക്കാന്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി തുടങ്ങി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ചന്ദ്രബാബുനായിഡു സര്‍ക്കാരിന്റെ ആവശ്യത്തിന് രാഹുല്‍ ഗാന്ധി വീണ്ടും പിന്തുണ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍