ദേശീയം

ഡല്‍ഹിക്ക് സംസ്ഥാന പദവി; മാര്‍ച്ച് ഒന്നുമുതല്‍ നിരാഹാരസമരവുമായി കെജ് രിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടിയുമായി ആം ആദ്മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നാം തിയ്യതി മുതല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ നിരാഹാര സമരം ആരംഭിക്കും.

മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന സമരം ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിച്ച ശേഷം മാത്രമെ അവസാനിപ്പിക്കുയുള്ളുവെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. പൂര്‍ണ സംസ്ഥാന പദവി നല്കുമെന്ന വാക്ക് പ്രധാനമന്ത്രി പാലിക്കണമെന്നാണ് ആംആദ്മിയുടെ ആവശ്യം. 

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  പൂര്‍ണ സംസ്ഥാന പദവി വിഷയം പ്രചാരണായുധമാക്കുമെന്ന സൂചന എഎപി നേരത്തേ നല്‍കിയിരുന്നു. ഇതിന്റെ തുടക്കമാണ് കെജ് രിവാളിന്റെ നിരാഹാരസമരമെന്നാണ് സൂചന.'സര്‍, പൂര്‍ണ സംസ്ഥാന പദവിക്കു വേണ്ടി ഡല്‍ഹിയും കാത്തിരിക്കുകയാണ്. ഡല്‍ഹിക്കു പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് അങ്ങ് വാഗ്ദാനം നല്‍കിയിരുന്നു. ദയവായി വാഗ്ദാനം പാലിക്കൂ. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഡല്‍ഹിയോടു കാണിക്കുന്നത് അനീതിയാണ്' എന്ന് നേരത്തെ കെജ് രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു