ദേശീയം

'വാദ്രാ ജീ നയിക്കാൻ വരൂ' ; റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാകാൻ ക്ഷണിച്ച് മൊറാദാബാദിൽ പോസ്റ്ററുകൾ

സമകാലിക മലയാളം ഡെസ്ക്

മോ​റാ​ദാ​ബാ​ദ്:  പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ദ്ര രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന മോഹം പ്രകടിപ്പിച്ചതിന്  പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ട് പോ​സ്റ്റ​റു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മൊ​റാ​ദാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മ​ത്സ​രി​ക്കാ​ൻ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടുള്ളതാണ് പോസ്റ്ററുകൾ. 

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും, ഉത്തര്‍പ്രദേശിലെ ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ സ്‌നേഹം കിട്ടിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് റോബർട്ട് വദ്ര ഇന്നലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ലൂ​ടെ താ​ൻ നേ​ടി​യെ​ടു​ത്ത അ​റി​വും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും വെ​റു​തെ പാ​ഴാ​ക്കി​ക​ള​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും വ​ദ്ര കുറിപ്പിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വ​ദ്ര​യെ സ്വ​ഗാ​തം ചെ​യ്തു പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സാമ്പത്തിക തട്ടിപ്പുകേസിൽ അടക്കം റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. റോബര്‍ട്ട് വദ്രയ്ക്ക് ലണ്ടനില്‍ സ്വന്തമായി ആഡംബര വസതിയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഏകദേശം 20 ലക്ഷം പൗണ്ടോളം ഇതിന് വിലവരുമെന്നും വകുപ്പ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

മൂന്ന് വില്ലകള്‍,  ആഡംബര ഫ്‌ലാറ്റുകള്‍ എന്നിവയാണ് ലണ്ടനില്‍ വദ്ര വാങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. 2005 നും 2010 നുമിടയിലായിരുന്നു ഈ ഇടപാടുകള്‍. എന്നാല്‍ ലണ്ടനില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും മനോജ് അറോറയുമായി ബിസിനസ് ബന്ധങ്ങളില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും