ദേശീയം

പുതിയ മിസൈല്‍ കരുത്തില്‍ ഇന്ത്യന്‍ സേന; പരീക്ഷണം വിജയം

സമകാലിക മലയാളം ഡെസ്ക്

ഒഡിഷ: കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡിഷയില്‍ വച്ചായിരുന്നു പരീക്ഷണം. പരീക്ഷണം വിജയമായിരുന്നുവെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വ്യക്തമാക്കി. 

ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ചന്ദിപുരില്‍ വച്ചാണ് പരീക്ഷണം നടന്നത്. 30 കിലോമീറ്റര്‍ റെയ്ഞ്ചില്‍ വരെയുള്ള ടാങ്കുകളും ബങ്കേഴ്‌സും മറ്റും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍. 

ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളില്‍ ഇന്ത്യ കനത്ത ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു മിസൈലുകളുടെ പരീക്ഷണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഇന്ന് പുലര്‍ച്ചെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ആക്രമണം നടത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി