ദേശീയം

പ്രണയബന്ധം അവസാനിപ്പിക്കാനൊരുങ്ങിയ കാമുകിയെ പെട്രോളൊഴിച്ച് തീ കൊളുത്തി ; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വാറങ്കല്‍: പ്രണയബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി. രാമനാഥപുരം സ്വദേശിയായ ടി രവാലിയെയാണ് കാമുകനായിരുന്ന സയാനിവേഷ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബദിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

വാറങ്കലിലെ വാഗ്‌ദേവി കോളെജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു രവാലി. സുഹൃത്തായ സയാനിവേഷും രവാലിയും ദീര്‍ഘകാലമായി പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ അടുത്തയിടെയായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിരിയാനുള്ള സന്നദ്ധത രവാലി പ്രകടിപ്പിച്ചിരുന്നതായും സഹപാഠികള്‍ വെളിപ്പെടുത്തി. പ്രണയബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രവാലി യുവാവിനെ സൂചിപ്പിച്ചിരുന്നു. ഇതില്‍ കുപിതനായാണ് പെട്രോള്‍ കുപ്പിയിലാക്കി സയാനിവേഷ് കോളെജിലെത്തിയതെന്നും പൊലീസ് പറയുന്നു. 

 രാവിലെ ഒന്‍പത് മണിയോടെ കോളെജിലേക്കെത്തിയ രവാലിയെ സയാനിവേഷ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇരുവരുടെയും സംസാരം വാക്കേറ്റമായതോടെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിച്ചത്. പ്രണയബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രവാലി ഉറപ്പിച്ചു പറഞ്ഞതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ മേല്‍ ഒഴിച്ച് തീ കൊളുത്തി.

പെണ്‍കുട്ടിയെ തീ കൊളുത്തുന്നത് കണ്ട് തടയാനെത്തിയ ആളുടെ ദേഹത്തേക്കും ഇയാള്‍ പെട്രോള്‍ ഒഴിച്ചതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അക്രമാസക്തനായ യുവാവിനെ കോളെജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടി അതീവ ഗുരുതര നിലയിലാണെന്നും പൊലീസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു