ദേശീയം

കോൺ​ഗ്രസിന് തിരിച്ചടി ; നാഷണൽ ഹെറാൾഡ് കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ണ്‍​ഗ്ര​സി​ന് തി​രി​ച്ച​ടി. കോൺഗ്രസിന്‍റെ മുഖപത്രമായ നാഷണൽ ഹെറാൾഡ് സ്ഥിതി ചെയ്യുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് കെ​ട്ടി​ടം ഒ​ഴി​യാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ​ത്ര​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സിം​ഗി​ൽ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എന്നാൽ കെട്ടിടം ഒഴിയാൻ ഉള്ള കാലാവധി വ്യക്തമാക്കിയിട്ടില്ല.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ അ​സോ​സി​യേ​റ്റ​ഡ് ജേ​ണ​ൽ​സ് ലി​മി​റ്റി​ഡ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ കോടതി ത​ള്ളി. അ​സോ​സി​യേ​റ്റ് ജേ​ർ​ണ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡി​ന്‍റെ ഓ​ഹ​രി​ക​ൾ സോ​ണി​യാ​ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും അം​ഗ​ങ്ങ​ളാ​യ യം​ഗ് ഇ​ന്ത്യ ക​മ്പ​നി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 

ദി​ന​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് 1962ൽ ​അ​സോ​സി​യേ​റ്റ് ജേ​ർ​ണ​ലി​ന് കെ​ട്ടി​ടം പാട്ടത്തിന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യം കെ​ട്ടി​ടം ഒ​ഴി​യാ​ൻ നോ​ട്ടീ​സ് ന​ൽ​കി. ഇത് ചോദ്യംചെയ്തുള്ള ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെയാണ് അസോസിയേറ്റ് ജേർണൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു