ദേശീയം

ജമ്മു കശ്മീരിൽ സംവരണ നിയമത്തിൽ ഭേദ​ഗതി; അതിർത്തിയിൽ ഉളളവർക്കും ആനുകൂല്യം; 10 ശതമാനം സംവരണവും നടപ്പിലാക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സംവരണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. ഭേദഗതിയിലൂടെ അന്താരാഷ്ട്ര അതിർത്തിയിൽ ഉളളവർക്കും സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പാർലമെന്‍റ് പാസാക്കിയ 10 ശതമാനം സംവരണവും ജമ്മു കശ്മീരിൽ നടപ്പിലാക്കും. 

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 ലെ ഒരു വകുപ്പിൽ ഭേഭഗതി വരുത്തിക്കൊണ്ട് പുതിയൊരു സംവരണ സംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. എസ്‍സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്താനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. സംവരണം നടപ്പിലാക്കാനായി പ്രത്യേക ഓർഡിനൻസ് ഇറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ