ദേശീയം

മോദിയുമായി സംസാരിക്കാന്‍ ഇമ്രാന്‍ഖാന്‍ തയ്യാറെന്ന് പാകിസ്ഥാന്‍; സംഘര്‍ഷം ലഘൂകരിക്കുമെങ്കില്‍ അഭിനന്ദനിനെ വിട്ടയക്കാം

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ തിരിച്ചയക്കാന്‍ സന്നദ്ധത അറിയിച്ച് പാകിസ്ഥാന്‍. നിയന്ത്രണരേഖയിലെ വ്യോമാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനിലക്കുകയാണ്. ഇതിന് അയവുവരുമെങ്കില്‍ അഭിനന്ദനനെ തിരിച്ചയക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി ജിയോ ന്യൂസിനോട് പറഞ്ഞു.

സംഘര്‍ഷത്തിന് അയവുവരുമെങ്കില്‍ ഇന്ത്യന്‍ പൈലറ്റിനെ തിരിച്ചയക്കാന്‍ തങ്ങള്‍ തയ്യാറാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്താന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്ഥാന് കൈമാറിയിരുന്നു. ഇത് ലഭിച്ചതായും പരിശോധിച്ചുവരികയാണെന്നും ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു. തുറന്ന മനസ്സോടെ തെളിവുകള്‍ പരിശോധിക്കും. ഇതുമായി് ബന്ധപ്പെട്ട് ചര്‍ച്ച നടന്നാല്‍ അപ്പോള്‍ കാണാമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്് പ്രകോപനത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൂടാതെ പാകിസ്ഥാന്റെ കസ്റ്റഡിയിലുളള അഭിനന്ദനെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജനീവ കരാറിന്റെ ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ പാകിസ്ഥാന് കൈമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്