ദേശീയം

മാനസിക രോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊന്നശേഷം മകന്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: മാനസിക രോഗിയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. ചെന്നൈ ടി നഗര്‍ സ്വദേശി എന്‍. വിഘ്‌നേശ്വരനാണ്(22) അമ്മ സുന്ദരവല്ലിയെ(52) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ചെന്നൈയില്‍ ഭക്ഷണവിതരണ ജോലി ചെയ്യുന്ന വിഘ്‌നേശ്വരനും അമ്മയും നഗരത്തിലെ ചേരിയിലായിരുന്നു താമസം. മാനസികരോഗിയായ അമ്മയെ ജോലിക്കിടയിലും വിഘ്‌നേശ്വരനാണ് പരിചരിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10.30ഓടെ ഇവരുടെ വീട്ടിലെത്തിയ വിഘ്‌നേശ്വരന്റെ സുഹൃത്ത് അരുണ്‍കുമാറാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്. സുന്ദരവല്ലിയുടെ മൃതദേഹം തറയില്‍ കിടക്കുന്നനിലയിലും വിഘ്‌നേശ്വര്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലുമായിരുന്നു. അരുണ്‍കുമാര്‍ ഉടന്‍തന്നെ ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 

അമ്മയെ കൊലപ്പെടുത്താനും ശേഷം ജീവനൊടുക്കാനും വിഘ്‌നേശ്വരന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിഘ്‌നേശ്വരന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തിന് തൊട്ടുമുന്‍പ് വിഘ്‌നേശ്വരന്‍ മറ്റൊരു സുഹൃത്തിന് ഓണ്‍ലൈന്‍ വഴി പണം അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ വീട്ടില്‍ നാളെ ഒരു സംഭവം നടക്കുമെന്നും, ഈ പണം അതിന് ഉപയോഗിക്കണമെന്നുമാണ് ഇയാള്‍ സുഹൃത്തിനോട് പറഞ്ഞിരുന്നത്. നാളെ ഒരു നല്ല വാര്‍ത്ത പറയാമെന്ന് മറ്റു സുഹൃത്തുക്കള്‍ക്കും വിഘ്‌നേശ്വരന്‍ സന്ദേശമയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത