ദേശീയം

സൗരവുമായി യോജിക്കാനാവുന്നില്ല ? ; സഫാരി പാർക്കിൽ നിന്നും സച്ചിൻ മുങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബം​ഗാ​ൾ സ​ഫാ​രി പാ​ർ​ക്കി​ൽ​നി​ന്നും പു​ള്ളി​പ്പു​ലി ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ​രാവിലെയാണ് സി​ലി​ഗു​രി​യി​ലെ പാ​ർ​ക്കി​ൽ​നി​ന്നും പു​ള്ളി​പ്പു​ലി​യെ കാ​ണാ​താ​യ​ത്. സച്ചിൻ, സൗരവ്, ശീതൾ, കാജൽ എന്നീ പുള്ളിപ്പുലികളിൽ സച്ചിനെയാണ് കാണാതായത്. രാവിലെ ഏഴരയോടെ സച്ചിന്റെ കൂടിനടുത്തെത്തിയ ജീവനക്കാരാണ് പുലി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. 

പാ​ർ​ക്കി​ലെ മ​ര​ത്തി​ൽ ക​യ​റി പു​ലി ചാ​ടി ര​ക്ഷ​പ്പെ​ട്ട​താ​കാ​മെ​ന്നാണ് പ​ശ്ചി​മ​ബം​ഗാ​ൾ സൂ ​അ​തോ​റി​റ്റി സെ​ക്ര​ട്ട​റി വി കെ യാ​ദ​വ്  പ്രതികരിച്ചത്. പുലി രക്ഷപ്പെട്ടതറിഞ്ഞതോടെ, പാർക്കിന് 200 മീറ്റർ പരിസരത്ത് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ടൂറിസ്റ്റുകളുടെ പ്രവേശനവും നിരോധിച്ചു.  പുലിയെ കണ്ടെത്താൻ ഡാർജിലിം​ഗ്, ലതാ​ഗുരി എന്നിവിടങ്ങളിൽ നിന്നും വൈൽഡ് ലൈഫ് സ്ക്വാഡ് എത്തി. രണ്ട് കുങ്കിയാനകളെയും അന്വേഷണത്തിനായി നിയോ​ഗിച്ചു. 

അന്വേഷണത്തിനൊടുവിൽ സസ്യഭുക്കുകളായ മൃ​ഗങ്ങളെ പാർപ്പിച്ചിരിക്കുന്നതിന് സമീപം സച്ചിനെ കണ്ടെത്തിയതായി പാർക്ക് അധികൃതർ അറിയിച്ചു. ഇത് അധികൃതർക്ക് കൂടുതൽ തലവേദനയായിട്ടുണ്ട്. പുലിയെ പിടികൂടാൻ ആറ് വൈൽഡ് ലൈഫ് സ്ക്വാഡ് രം​ഗത്തെത്തിയതായി പാർക് ഡയറക്ടർ ഇൻചാർജ് രാജേന്ദ്ര ഝക്കർ അറിയിച്ചു. ഇതുവരെ പുലി മൃ​ഗങ്ങളെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. 

പാർക്കിലെ സഫാരി സോണിലാണ് സച്ചിനെയും സൗരവിനെയും പാർപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം ആദ്യമാണ് കൊയ്രാബാരി ടൈ​ഗർ റിസർവിൽ നിന്നും സച്ചിനെയും സൗരവിനെയും സഫാരിപാർക്കിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ നവംബറിൽ ഫോറസ്റ്റ് ജീവനക്കാരനെ സച്ചിൻ ആക്രമിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി