ദേശീയം

നരേന്ദ്ര മോദിക്ക് ഒരു വോട്ടാണ് ഞങ്ങൾക്കുള്ള സമ്മാനം; വൈറലായി വിവാഹ ക്ഷണക്കത്തുകൾ

സമകാലിക മലയാളം ഡെസ്ക്

സൂറത്ത്: പാരിതോഷികത്തിന് പകരം നരേന്ദ്ര മോ​ദിക്ക് വോട്ട് ചെയ്യാൻ അതിഥികളോട് ആവശ്യപ്പെട്ടുള്ള രണ്ട് വിവാഹ ക്ഷണക്കത്തുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് രണ്ട് വിവാഹ ക്ഷണക്കത്തുകളിലും ആവശ്യപ്പെട്ടിരിക്കുന്നത്. കത്തുകളിൽ ഒന്ന് സൂറത്തിലും മറ്റൊന്ന് മം​ഗളൂരുവിലുമാണ്. പെൺകുട്ടിയുടെ വീട്ടുകാരാണ് ക്ഷണക്കത്തുകൾ തയ്യാറാക്കിയിരിക്കുന്നത്.
 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം. മംഗളൂരു സ്വദേശിയായ അരുൺ പ്രസാദാണ് രണ്ട് വിവാഹ ക്ഷണക്കത്തിന്റെയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. 

ഭരണത്തിലേറിയതിനു ശേഷം മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് നേട്ടങ്ങളെക്കുറിച്ചും പരാമർശിച്ചുളള വിവാഹ ക്ഷണക്കത്തും പുറത്തുവന്നിട്ടുണ്ട്. ഭൂഷൺ ബ്രാൻസണാണ് ഈ കത്ത് പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു