ദേശീയം

നാലാം നിലയിലെ ഫ്‌ളാറ്റിന്റെ ജനാല വഴി ഒരു വയസുകാരന്‍ താഴെ വീണു; ജീവന്‍ രക്ഷിച്ചത് മരച്ചില്ലകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നാലാം നിലയിലുള്ള വീടിന്റെ ജനാലയില്‍ നിന്നും താഴേക്ക് വീണ ഒരു വയസുകാരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ജനാലയ്ക്ക് സമീപമുള്ള മരത്തിന്റെ ചില്ലയില്‍ കുടുങ്ങിയതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്‌. ഈസ്റ്റ് ഗോവണ്ടിയിലെ ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്.

സംഭവം നടക്കുമ്പോള്‍ കുടുംബാഗംങ്ങള്‍ എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടിയുടെ മുത്തശ്ശി ലിവിങ് റൂമിലെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ പുറത്തേക്ക് അലക്കിയ വസ്ത്രങ്ങള്‍ വിരിച്ചിടുകയായിരുന്നു.  ഇതിനിടയിലാണ്‌
ഒരു വയസുകാരനായ ശ്രീ ജനാലയിലേക്ക് കയറിയത്. കുട്ടി നിലത്തിരുന്ന് കളിക്കുന്നത് നേരത്തേ കണ്ടതിനാല്‍  ആരും കാര്യമായ ശ്രദ്ധ നല്‍കിയിരുന്നില്ല. ജനാലയുടെ അവിടെ നിന്ന് ശബ്ദം കേട്ട് നോക്കുമ്പോഴാണ് കുട്ടി മറിഞ്ഞ് വീഴുന്ന കാഴ്ച വീട്ടുകാര്‍ കണ്ടത്. എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പേ താഴേക്ക് വീണിരുന്നു.

ഫ്‌ളാറ്റിലെ അപകട സൈറന്‍ മുഴക്കി വീട്ടുകാര്‍ താഴെയെത്തയപ്പോഴാണ് മരച്ചില്ലയിലൂടെ ഊര്‍ന്ന് കുഞ്ഞ് നിലത്തേക്ക് വീണത്. കാലിനും ചുണ്ടിനും മാത്രം പരിക്കുകളോടെ കുഞ്ഞ് രക്ഷപെടുകയായിരുന്നു. ഐസിയുവില്‍ കഴിയുന്ന കുഞ്ഞ് സുരക്ഷിതനാണെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍