ദേശീയം

റഫാല്‍ രേഖകള്‍ കിടപ്പ് മുറിയില്‍: പരീക്കറുടെ ജീവന്‍ അപായപ്പെടുത്തിയേക്കാം; സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഗോവ കോണ്‍ഗ്രസ് കമ്മിറ്റി കത്തയച്ചു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ പരീക്കറുടെ കിടപ്പ് മുറിയിലുണ്ടെന്ന് വെളിപ്പെടുത്തുന്ന സംഭാഷണം പുറത്തു വിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഈ നീക്കം നടത്തിയിരിക്കുന്നത്. 


റഫാല്‍ കരാറിലെ അഴിമതി വെളിവാക്കുന്ന രേഖകള്‍ പൊതുജനമധ്യത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ പരീക്കറുടെ ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാമെന്ന്് കത്തില്‍ പറയുന്നു.

റഫാലിലെ സുപ്രധാന രേഖകള്‍ പരീക്കറുടെ പക്കലുണ്ടെന്ന് വെളിവാക്കുന്ന ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണയുടെ ശബ്ദസന്ദേശം ചൊവ്വാഴ്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല െപുറത്തുവിട്ടിരുന്നു. റഫാല്‍ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഇത് കേള്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തുകയും ചെയ്തിരുന്നു. പരീക്കര്‍ ഈ രേഖകള്‍വച്ച് പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്താണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?