ദേശീയം

അനധികൃത നിക്ഷേപം; മന്ത്രിപത്‌നിയുടെ സ്വത്ത് കണ്ടുകെട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രാ സഹകരണ മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഭാര്യ സ്മിതയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സെബി ഉത്തരവിട്ടു. കമ്പനി നിയമങ്ങളും സെബിയുടെ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

'ലോക് മംഗള്‍ അഗ്രോ ഇന്‍ഡസ്ട്രീസ്' എന്ന കമ്പനിയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു സ്മിത. കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാരുടെ ആസ്തികളും കണ്ടുകെട്ടും. 2012 ല്‍ കമ്പനി 4,751 പേരില്‍ നിന്നായി 74.82 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ ഇടപാടിലാണ് ചട്ടലംഘനം കണ്ടെത്തിയത്.

നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് സെബി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇതിന് കമ്പനി തയ്യാറായിരുന്നില്ല. നിക്ഷേപം തിരികെ നല്‍കാന്‍ സെബി നിശ്ചയിച്ച അവസാന തിയതിയും കഴിഞ്ഞതോടെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'