ദേശീയം

അമ്മയെ മകന്‍ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കത്തിച്ചു, രക്തം കുടിച്ചു; നരബലിയെന്ന് സംശയം; ക്രൂരതയ്ക്ക് സാക്ഷിയായി അയല്‍വാസി

സമകാലിക മലയാളം ഡെസ്ക്

കോര്‍ബ; അമ്മയെ വെട്ടിനുറുക്കി രക്തം കുടിച്ച് മകന്റെ നരബലി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ ദിലീപ് യാദവ് എന്ന 27 കാരനാണ് അമ്മ സുമരിയയെ (50) ക്രൂരമായി കൊന്നത്. പുതുവര്‍ഷ തലേന്ന് നടന്ന സംഭവത്തിന് സാക്ഷിയായ അയല്‍വാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാള്‍ മൃതദേഹം കത്തിച്ചിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൊല നടക്കുന്നത്. പതിവ് സന്ദര്‍ശനത്തിനായി അയല്‍വാസി സമീറന്‍ യാദവ് സുമരിയയുടെ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം കണ്ടത്. വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങള്‍ കേട്ടു. അടുത്തെത്തിയപ്പോള്‍ കോടാലി ഉപയോഗിച്ച് മകന്‍ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളില്‍നിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയില്‍ പുളയുമ്പോള്‍ മകന്‍ രക്തം കുടിക്കുകയായിരുന്നു. 

അരുംകൊല കണ്ടതിന്റെ ഞെട്ടലില്‍ സമീറന്‍ യാദവിന് ആരോടും ഒന്നും പറയാനായില്ല. രണ്ട് ദിവസത്തിന് ശേഷം മരുമകനോടാണ് അവര്‍ ഈ കാര്യം പറയുന്നത് തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മൃതദേഹം ചെറുകക്ഷണങ്ങളാക്കി വെട്ടിനുറുക്കി ദിലീപ് തിയിലേക്കെറിഞ്ഞ് കത്തിച്ചിരുന്നു. ചാരവും കരിഞ്ഞ എല്ലിന്‍ കഷ്ണവുമാണ് കണ്ടെത്താനായത്. വീടിന്റെ ചുവരിലും തറയിലും രക്തക്കറയും കണ്ടെത്തി. പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും കൂടി കണ്ടെടുത്തതോടെ സംഭവം നരബലിയാണെന്ന നിഗമനത്തിലാണു പൊലീസ്. 

മന്ത്ര- തന്ത്ര കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദിലീപ് എല്ലായ്‌പ്പോഴും നരബലിയെക്കുറിച്ചു സംസാരിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു.താന്ത്രിക കര്‍മങ്ങള്‍ക്കായുള്ള പുസ്തകങ്ങളും വീട്ടില്‍നിന്നു കണ്ടെത്തി. പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അച്ഛന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായുണ്ടായ അന്ധവിശ്വാസം ഇയാളെ ദുര്‍മന്ത്രവാദത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി