ദേശീയം

'ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടി വരും'; റദ്ദാക്കിയ ഐടി നിയമത്തില്‍ കടുത്തനിലപാടുമായി സുപ്രിംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐടി ആക്ടിലെ റദ്ദാക്കിയ വകുപ്പനുസരിച്ച് നിയമനടപടി സ്വീകരിക്കുന്നവര്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.

ജനങ്ങളുടെ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യത്തെ മാനിച്ച് 2015ലാണ് ഐടി ആക്ടിലെ വിവാദ വകുപ്പായ 66എ സുപ്രിംകോടതി റദ്ദാക്കിയത്. ഓണ്‍ലൈന്‍ സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകളുടെ ഉളളടക്കം അപകീര്‍ത്തികരമെന്ന് ബോധ്യപ്പെട്ടാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 66എ. ഇതനുസരിച്ച് 22 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി കാണിച്ച് സന്നദ്ധ സംഘടനയായ പീപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

ഐടി ആക്ടിലെ റദ്ദുചെയ്ത വകുപ്പനുസരിച്ച് നിയമനടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സുപ്രിംകോടതി ഇവരെ ജയിലില്‍ അടയ്ക്കുമെന്നും ഓര്‍മ്മിപ്പിച്ചു. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാനും വിനിത് ശരണും ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച വകുപ്പനുസരിച്ച് അറസ്റ്റ് നടന്നിട്ടുണ്ടെങ്കില്‍ അത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കോടതി നാലു ആഴ്ചത്തെ സമയം അനുവദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി