ദേശീയം

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; കേന്ദ്ര ഭരണത്തിനു ബിജെപിക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് അഭിപ്രായ സര്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് ജയിക്കുമെന്ന് സര്‍വേ ഫലം. ഇന്ത്യാ ടി.വി.-സി.എന്‍.എക്‌സ് അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന പ്രവചനം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു പിന്നാലെയാണ് സര്‍വേ നടത്തിയത്. 

ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍.ഡി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും സര്‍വേ പ്രവചിക്കുന്നു. 257 സീറ്റാണ് എന്‍.ഡി.എ.യ്ക്ക് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിനുവേണ്ടതിനേക്കാള്‍ 15 സീറ്റു കുറവ്.

ഇക്കഴിഞ്ഞ ഡിസംബര്‍ 15നും 25നും ഇടയില്‍ രാജ്യത്തെ മൊത്തം ലോക്‌സഭാ മണ്ഡലങ്ങളിലായാണ് സര്‍വേ നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സഖ്യത്തിന് (എസ്.പി.യും ബി.എസ്.പി.യും ഒഴികെ) 146 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ പറയുന്നു. മറ്റു കക്ഷികളുടെ തീരുമാനമായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകം. ഈ  കക്ഷികള്‍ക്ക് 140 സീറ്റുകള്‍ കിട്ടും. 

കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണിക്കു മുന്‍തൂക്കം ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ്-എട്ട്, മുസ്‌ലിം ലീഗ്-രണ്ട്, കേരള കോണ്‍ഗ്രസ്(എം)ഒന്ന്, ആര്‍.എസ്.പി.ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫ്. സീറ്റുനില. സി.പി.എമ്മിന് അഞ്ചും ബി.ജെ.പി.യ്ക്ക് ഒന്നും സ്വതന്ത്രര്‍ക്ക് രണ്ടും സീറ്റുലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി