ദേശീയം

മതിയായി, ബംഗാള്‍ ഇനി ബന്ദു നടത്താനില്ലെന്ന് മമത ബാനര്‍ജി

സമകാലിക മലയാളം ഡെസ്ക്

ഹൗറ: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗാളില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു ബന്ദിനെയും പിന്തുണയ്ക്കില്ലെന്ന തീരുമാനം സംസ്ഥാനം എടുത്തിട്ടുണ്ടെന്ന് മമത ചൂണ്ടിക്കാട്ടി.

പണിമുടക്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് സംസാരിച്ച് വെറുതെ സമയം കളയാനില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഒരു ബന്ദിനെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ബംഗാള്‍ തീരുമാനിച്ചിട്ടുണ്ട്. മതിയായി. കഴിഞ്ഞ 34 വര്‍ഷമായി ബന്ദു നടത്തിയ ഇടതുപക്ഷം ബംഗാളിനെ നശിപ്പിക്കുകയായിരുന്നെന്ന് മമത കുറ്റപ്പെടുത്തി. ബംഗാളില്‍ ഇനി ബന്ദ് ഉണ്ടാവില്ല- മമത പറഞ്ഞു.

പണിമുടക്കു ദിനങ്ങളില്‍ തൊഴിലാളികള്‍ അവധിയെടുക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതം തടസപ്പെടാതിരിക്കാന്‍ കൂടുതല്‍ ബസുകള്‍ ഓടിക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും നിര്‍ദേശമുണ്ട്. 

പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഒരു വിഭാഗം ബസ് ഉടമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്‌സി സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്നാണ് നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി